Saturday, 13 January 2018

WEEK -VII

GENERAL EVENTS  OF THE SCHOOL


 പ്രാർത്ഥനയോട്  കൂടി എല്ലാം ദിവസം 9.45 ന് ക്ലാസുകൾ ആരംഭിച്ചു..നാലാമത്‌ മാർത്തോമ ദിദിമോസ് ട്രോഫി അഖില കേരള ഇന്റ ർ സൂൾ ബാസ്കറ്റ് ബോൾ  ടൂർണമെന്റ് 5/12/2017 മുതൽ 7/12/2017 ന് സ്കൂളിൽ സംഘടിപ്പിച്ചിരുന്നു . കായിക മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്   ബഹുമാനപ്പെട്ട കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സിക്കുട്ടിയമ്മയാണ്. ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതം ഉണ്ടായിരുന്നു. കോട്ടയം മന്നാനം സൂളാണ് വിജയകിരീടം ചൂടിയത്. അതേപോലെ തന്നെ  യു.പി സൂളിലെ കുട്ടികൾക്ക് മലയാള ഭാഷാ യുടെ അടിസ്ഥാനങ്ങൾ  ഉറപ്പിക്കാൻ തുടങ്ങിയ മലയാള തിളക്കം എന്ന പരിപാടി 5/12/17 ന് സമാപിച്ചു.  ഈ പരിപാടിയുടെ  ഭാഗമാകാൻ ഞങ്ങൾക്കും കഴിഞ്ഞു. സമാപന ദിവസം സ്കൂൾ മാനേജർ റവ. C.0 ജോസഫ് റമ്പാച്ചൻ
കുട്ടികളെ സന്ദർശിക്കുകയും അവർക്ക് അനുഗഹങ്ങളും ആശംസകളും നൽകുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയക്ക് ശേഷം ഹയർ സെക്കന്റ് റി വിഭാഗം കുട്ടികളുടെ ക്രിസ്മസ്  പരിപാടികൾ നടന്നു.
7/12/2017ൽ ൯ഫ് Bലെ കുട്ടികൾക്ക് achievement test  നടത്തി. ആസിഡ്സ്  , ആൽക്കലി ലവണങ്ങൾ എന്ന പാoവുമായി ബന്ധപ്പെട്ടു ത്തിയാണ് പരീക്ഷ നടത്തിയത്.


ബാസ്കറ്റ് ബോൾ  ടൂർണമെന്റ്
Image result for basketball


അച്ചീവ്‌മെൻറ് പരീക്ഷ 

DAY-1 
5/12/2017 മലയാള ഭാഷ വളർത്താൻ കൊണ്ടുവന്ന മലയാള തിളക്കം ഇന്ന് തിരസ്‌സീല വീഴുകയായിരുന്നു .ഇന്നേ ദിവസം എനിക്ക്  ക്ലാസുണ്ടായിരുന്നില്ല.

DAY - 2 

6/12/2017 ബുധനാഴ്ച എനിക്ക് ഒൻപതാം ക്ലാസിൽ  ക്ലാസ് ഉണ്ടായിരുന്നു.അവിടെ അമോണിയയുടെ ലബോട്ടറിയിലെ   നിർമ്മാണം പഠിപ്പിച്ചു 
അച്ചീവ്‌മെന്റ് പരീക്ഷയ്ക്കായി തയാറെടുക്കന്മ എന്ന് കുട്ടികളെ ഓർമിപ്പിച്ചിരുന്നു

DAY-3 ( Thursday)
7/12/2017 ൽ എനിക്ക് ഒരു ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമോണിയയുടെ വ്യാവസായിക    നിർമ്മാണം പഠിപ്പിച്ചു .

DAY -4 
8/12/1/2017
വെള്ളിയാഴ്ചയായിരുന്നത് കൊണ്ട് ഇന്ന് നേരത്തെ സ്കൂളി നേരത്തെ ക്ലാസുകൾ തുടങ്ങി ഹയർ സെക്കഡറി വിഭാകം കുട്ടികളുടെ ക്രിസ്മസ് പ്രൊഗ്രാമ്മുകൾ കാണുവാനും ഒരു അവസരം ലഭിച്ചു   

C.GENERAL REFLECTIONS

ഈ ആഴ്ചയിൽ .മലയാള തിളക്കം, ബാസ്കറ്റ് ബോൾ മത്സരം തുടങ്ങിയ  പരിപാടികളുടെ ഭാഗമാകാൻ സാധിച്ചു. . 














Sunday, 7 January 2018

WEEK -VI GENERAL EVENTS OF THE SCHOOL

                                                              WEEK-VII 
                       GENERAL EVENTS OF THE SCHOOL




DAY-1

1/1/2018

പ0നം പതിവ് പോലെ പ്രാർത്ഥനയോട് കൂടിയാരംഭിച്ചു.

മൂന്നാം പരിഡ് 8 ൽ ക്ലാസ് ഉണ്ടായിരുന്നെങ്കിലും ടീച്ചർ ക്രിസ്മസ് പരീക്ഷ പേപ്പർ വിതരണം ചെയ്യുകയ്യും ഉത്തരം വിശകലനം ചെയ്യുകയ്യും ചെയ്ത തിനാൽ ക്ലാസ് എടുക്കേണ്ടി വന്നില്ല


DAY-2

3/1/2018

ഈശ്വര പ്രാർത്ഥനയോട് കൂടി ക്ലാസ് ആരംഭിച്ചു. ഇന്നേ ദിവസം രണ്ട് ക്ലാസ് ഉണ്ടായിരുന്നത് 8B യിൽ source of sound ഉം 9B യിൽ chemistry H 2 SO 4 നെ പറ്റിയും പഠിപ്പിച്ചു'.

INNOVATIVE  WORK

"രാസവസ്തുക്കളിലെ രാജാവ്"

രസവാതുക്കളിലെ രാജാവാണ് സുൽപുരിക് ആസിഡ് കാരണത്തെ അതിന്റെ വിവിധങ്ങളായ മേഖലകളിലെ വ്യത്യസ്തങ്ങളായ ഉപയോഗങ്ങൾ ഉള്ളതിനാൽ ആണ്. അതുകൊണ്ടു രാജാവിന്റെ ഒരു കിരീടം നിർമ്മിച്ച് അതിൽ സുല്ഫയൂറിക്‌ ആസിഡിന്റെ പ്രത്യേകതകൾ  രേഖപ്പെടുത്തി പാഠഭാഗത്തെ വ്യത്യസ്തരീതിയിൽ പഠിപ്പിക്കുവാൻ സാധിച്ചു







Day 3

4/1/2018

ഈശ്വര പ്രാർത്ഥനയോട് കൂടി ക്ലാസ് ആരംഭിച്ചു. ഇന്നേ ദിവസം നാല് ക്ലാസ് ആണ് ഉണ്ടായിരുന്നത് 8B യിൽ ആവൃത്തി വസ്തുക്കളുടെ കമ്പനം എന്നിവ 3, 4 പിരീഡുകളിലായി ഉം 9B യിൽ രസതന്ത്രം ലവണങ്ങളുമായുള്ള പ്രവർത്തനം, സൾഫേറ്റ്ലവണങ്ങളെ തിരിച്ചറിയുന്ന വിധവും  പഠിപ്പിച്ചു.



Day 4

5/1/2018

ഇന്നേ ദിവസം എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല' കൂട്ടികളുടെ നോട്ട് ബുക്കും പഠനപ്രവർത്തനങ്ങളും വിലയിരുത്താൻ സമയം ചെലവിട്ടു



Day -5

6/1/2018

ഇന്നേ ദിവസം

ഉച്ചവരെ മാത്രമെ ക്ലാസ് ഉണ്ടായിരുന്നുള്ളു. ഉച്ചയ്ക്ക് ശേഷം PSC പരീക്ഷ ആയിരുന്നു

           GENERAL REFLECTION




അധ്യാപന പരിശീലനം അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പരിശീലന പരിപാടിയുടെ ഭാഗമായി ഏറെ നാളുകൾ   സൂളിൽ ചിലവഴിക്കുവാൻ സാധിച്ചു . പാഠ്യ പ്രവർത്തനങ്ങളോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളു ടെ ഏവരുടെയും  പങ്കാളിത്തം ഉറപ്പിക്കാൻ കഴിഞ്ഞു. ഈ പരിശീലന പരിപാടിയിലൂടെ ഞാനെന്ന അധ്യാപക വിദ്യാർത്ഥി  കൂടുതൽ മെച്ചപ്പെട്ട  അധ്യാപികയായി മാറി. ക്ലാസ് മുറിയിലെ അച്ചടക്ക പരിപാലനം എല്ലാ തരത്തിലുള്ള വിദ്യാർത്ഥികളെയും പരിഗണിച്ചു കൊണ്ട്  അധ്യാപനം നടത്താൻ സാധിക്കുക അധ്യാപനത്തിലുടെ കുട്ടികൾക്ക് പoനത്തിലും ജീവിതത്തിലും വിജയിക്കാനുള്ള പ്രേരണ നൽകുക  തുടങ്ങിയവ ഞാൻ ആർജിച്ചത് ഈ അദ്ധ്യാപന പരിശീലന സമയത്താണ്. സ്ക്കൂളിലെ കലാ മത്സരങ്ങൾ കായിക മത്സരങ്ങൾ ഉച്ചഭക്ഷണ വിതരണ പരിപാടി എന്നിവയുടെ നടത്തിപ്പിനുള്ള പ്രായോഗിക  ബുദ്ധിമുട്ടുകൾ വീണു കിട്ടിയ അവസരങ്ങളിൽ ഇത്തരം പരിപാടിയുടെ ഭാഗമായപ്പോൾ മനസിലായി. നല്ല അനുഭവങ്ങളാൽ സമ്പന്നമായ എന്റെ അദ്ധ്യാപന പരിശീലന കാലയളവ് വിവിധ ഭാവങ്ങൾ ഉള്ള എന്റെ വിദ്യാർത്ഥികളെ പോലെ വളരെ മനോഹരമായിരുന്നു'





















Tuesday, 12 December 2017

WEEK -V GENERAL EVENTS OF THE SCHOOL

WEEK -VI

GENERAL EVENTS  OF THE SCHOOL


കുട്ടികൾ ഏകദേശം X’mas പരീക്ഷക്കുവേണ്ടി തയ്യാറാവുകയായിരുന്നു. Teacher trainees’ ആയ ഞങ്ങളും അതിന്റെഭാഗമായി ചാപ്റ്റർ ഭാഗങ്ങളെ കുട്ടികൾക്ക് വീണ്ടും പറഞ്ഞുകൊടുക്കുന്നതിന്റെയും തീർക്കാനുള്ള ഭാഗങ്ങൾ തീർക്കുന്നതിന്റെയും തിരക്കിലാണ്.
My classes of the week
Day 1

(11/12/2017):  
അന്നേദിവസം പഠിപ്പിച്ചുതീർത്ത അദ്ധ്യായം revision നടത്തി. 5 ഉം 6 ഉം പീരീഡുകളിലാണ് ക്ലാസ് നടന്നത്. ഒൻപതാം ക്ലാസ് കുട്ടികളുടെ പ്രതികരണങ്ങളിൽ തൃപ്തനായിരുന്നെങ്കിലും എട്ടാം ക്ലാസ്സിലെ കുട്ടികളുടെ കാര്യത്തിൽ എനിക്ക് വേവലാതി ഉണ്ടായിരുന്നു.
INNOVATIVE WORK

"ശബ്ദം ദൃശ്യാനുഭവങ്ങളിലൂടെ "


ശബ്ദം എന്ന യൂണിറ്റ് പഠിപ്പിക്കുന്നതിനുമുന്നോടിയായിയ്  കുട്ടികളോട് ശബ്ദം കേൾക്കുന്നത് ദൃശ്യവൽക്കരിക്കുവാൻ കുട്ടികളോടാവശ്യപ്പെട്ടു ഇത്  കുട്ടികൾ മനസ്സറിഞ്ഞു ചെയ്തു .. ചിത്രങ്ങളായും വാക്കുകളായും ശബ്ധം ചിത്രീകരിക്കപ്പെട്ടു ... ഇത് യൂണിറ്റ് പഠിപ്പിക്കുവാൻ ഏറെ പ്രയോജനം ചെയ്തു 








Day 2, 
 (12/12/2017)
ഉച്ചവരെ മാത്രമേ ക്ലൂസ്സുകൾ ഉണ്ടായിരുന്നുള്ളു. എനിക്ക് പ്രത്യേകമായി ക്ലൂസ്സുകൾ ഇല്ലായിരുന്നു
Reflection about my class: എന്റെ ക്ലാസ്സുകളിൽ ഞാൻ തൃപ്തനായിരുന്നു. ക്ലാസ്സുകൾക്കുശേഷം ഞങ്ങൾ കോളേജിലേക്ക് തിരികെ പോരുന്നു.


Saturday, 9 December 2017

WEEK - IV GENERAL EVENTS OF THE SCHOOL

                                WEEK  - IV

                  GENERAL  EVENTS OF THE SCHOOL


ഈശ്വര പ്രാർത്ഥനാ ഗാനങ്ങൾ കൊണ്ടാണ് ഓരോ സ്ക്കൂൾ ദിനവും ആരംഭിച്ചത്. ജില്ലാ കലോത്സവത്തിന്പ ങ്കെടുക്കുന്ന കുട്ടികൾക്ക്  പരിശീലനം നൽകുന്നുണ്ടായിരുന്നു.  ഇരുപത്തിയെട്ടാം തീയതി മുതൽ U. P ക്ലാസുകളിലെ   കുട്ടികളെ മലയാളത്തിന്റെ അടിസ്ഥാന പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടു കൊണ്ടുള്ള  ' മലയാളത്തിളക്കം' എന്ന പദ്ധതി ആരംഭിച്ചു.   അതേ ദിവസം  തന്നെ സ്കൂളിലെ NC C യൂണിറ്റിന്റെ ആഭിമു ഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു.മുപ്പതാം  തീയതി  സെന്റ് സ്റ്റീഫൻസ് സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും  സ്ഥാപകനായ മാർത്തോമ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത തിരുമനസിന്റെ  നാൽപ്പത്തിയഞ്ചാം ശ്രാദ്ധ പെരുന്നാൾ പ്രമാണിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി മുല്ലപ്പള്ളി രത്നാകരൻ സാർ സ്മരണ പ്രഭാക്ഷണം നടത്തി.കൂടാതെ ഈയാഴ്ചയിൽ  സ്റ്റുഡൻ ടീച്ചർസിന്റെ  ക്‌ളാസ്സുകൾ പിയർ റിവ്യൂ   ചെയ്തു .

 'മലയാള തിളക്കo'

മാർത്തോമ ദിവന്നാസ്യോസ് മെത്രാപ്പോലി ത്താ സ്‌മൃതി സദസ്സ് 

ഡയഗണോസ്റ്റിക്  പരീക്ഷ 




















MY CLASSES





   DAY-1
27/11/17         ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം 8-B ൽ ഫിസിക്സ് പഠിപ്പിക്കുവാനുണ്ടായിരുന്നു. ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങൾ , രേഖ ചിത്രങ്ങൾ 

DAY-
28/11/17
ഇന്നത്തെ ദിവസം ടൈം ടേബിൾ പ്രകാരം എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല.

     
 DAY-2

29/11/2017 
ബുധനാഴ്ച എനിക്ക് മൂന്ന് ക്ലാസുകൾ ഉണ്ടായിരുന്നു .
5th പിരിയഡും 6th പിരിയഡും ലവണങ്ങൾ നിർവിരികരാണ് എന്നിവ പഠിപ്പിച്ചു.8-B ൽ ഫിസിക്സ് പഠിപ്പിക്കുവാനുണ്ടായിരുന്നു. ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങൾ , രേഖ ചിത്രങ്ങൾ പഠിപ്പിച്ചു


 DAY-3
30/11/17
എട്ടിലും ഒൻപത്തിലുമായി ഇന്ന് മൂന്നു ക്‌ളാസ്സുകൾ പഠിപ്പിച്ചു യഥാക്രമം 1 ,2 ,5 എന്നി  പിരീഡുകളിലായി ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ ലാവണങ്ങളുടെ രസവാക്യം,ഉപയോഗങ്ങൾ  എന്നിവ പഠിപ്പിച്ചു
Related image

 DAY-4
4/12/17
ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം 8-B ൽ ഫിസിക്സ് പഠിപ്പിക്കുവാനുണ്ടായിരുന്നു. ആവർധനം പഠിപ്പിച്ചു 
ഡയഗണോസ്റ്റിക്  പരീക്ഷ നടത്തി


GENERAL REFLECTIONS



ഒരു പാട് നല്ലപാഠങ്ങളാണ് ഈ ദിവസങ്ങളിൽ കിട്ടിയത്  .കുട്ടികളുടെ സ്വഭാവങ്ങൾ കൂടുതൽ മനസിലാക്കുകയും അവർക്ക് പാഠഭാഗത്തോട് താത്പര്യം ഉണ്ടാക്കുന്ന വിധത്തിൽ അധ്യാപനം നടത്താൻ ശ്രദ്ധിക്കുകയും ചെയ്തു. Conscentisation  മായി ബന്ധപ്പെട്ട ചർച്ചകൾ ഗ്രൂപ്പ് അംഗങ്ങളുമായി നടത്തുകയും കുട്ടികൾക്കായി 'violence against women' എന്ന വിഷയവുമായി ബന്ധപ്പെട്ട് role play  നടത്തുവാനായി Script തയ്യാറാക്കുകയും ചെയ്തു. 7 H ലെ കുട്ടികളോട് ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ  തയ്യാറാക്കി കൊണ്ടുവരാൻ നിർദ്ദേശിച്ചു.
എട്ടിലും ഒൻപത്തിലുമായി ഇന്ന് മൂന്നു ക്‌ളാസ്സുകൾ പഠിപ്പിച്ചു യഥാക്രമം 1 ,2 ,5 എന്നി  പിരീഡുകളിലായി ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ ലാവണങ്ങളുടെ രസവാക്യം,ഉപയോഗങ്ങൾ  എന്നിവ പഠിപ്പിച്ചു
ആവർധനം പഠിപ്പിച്ചു   









Saturday, 2 December 2017


WEEK III

തിരിച്ചറിവിന്റെ മുദ്രകൾ  


GENERAL EVENTS OF THE SCHOOL


DAY-1
ഇന്നേ  ദിവസം ടൈം ടേബിൾ പ്രകാരം എട്ടു ബി -ൽ മൂന്നാം പിരീഡ് ഫിസിക്സ്  ക്‌ളാസ്  ഉണ്ടായിരുന്നു .പ്രകാശപ്രതിപതനം ഗോളിയ ദർപ്പണങ്ങളിൽ എന്ന പാഠഭാഗത്തിലെ   ഗോളിയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട രേഖ ചിത്രങ്ങൾ എന്ന ഭാഗം പഠിപ്പിക്കുവാൻ കഴിഞ്ഞു.

DAY-2

ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം ക്ലാസ്സുണ്ടായിരുന്നില്ല.

DAY-3

പരീക്ഷ അടുത്ത് വരുന്നതിനാൽ പാഠഭാഗങ്ങൾ  വേഗത്തിൽ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു അങ്ങനെ നോക്കുമ്പോൾ എന്നെ സംബന്ധിച്ച് അകെ ആശ്വാസം ബുധനാഴ്ചകൾ ആയിരുന്നു കാരണം രണ്ടു ക്ലാസുകൾ ഉണ്ടായിരുന്നു. ഒൻപത് ബി ക്ലാസ്സിൽ ഇന്നേ ദിവസം പഠിപ്പിച്ചത് നിർവീകരണ പ്രക്രിയയായിരുന്നു, നിർവീകരണം പരീക്ഷണത്തെ വഴി കുട്ടികളെ പഠിപ്പിച്ചു. എട്ടു ബി ലെ  ഫിസിക്സ് ക്ലാസ്സിൽ ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങളുടെ  രേഖ ചിത്രം വരിക്കുവാനും കുട്ടികളെ പഠിപ്പിച്ചു. 
DAY-4













Saturday, 25 November 2017


WEEK-II


   കർമത്തിന്റെ പാതയിൽ   

                        GENERAL EVENTS OF THE SCHOOL

രണ്ടാം ഘട്ട ടീച്ചിങ്  പ്രാക്ടിസിന്റെ  രണ്ടാം വാരവും മനോഹരവും വത്യസ്തവുമായ അനുഭവങ്ങളായിരുന്നു. എല്ലാം പഴയതായിരുന്നിട്ടും ഓരോ പ്രഭാതങ്ങളും പുതിയതും ശോഭയുള്ളതുമാണ് എന്നപോലെയാണ് ഇവിടെ വിദ്യാലയങ്ങളിലും.... കോൽക്കളി പ്രാക്റ്റീസും നാടകപരിശീലനയം തകൃതിയായി സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു... വ്യാഴാഴ്ച ദിവസം  അസംബ്ലി ഉണ്ടായിരുന്നു. പി ടി എ  പ്രസിഡന്റ്  ശ്രീ.വേണുഗോപാൽ മരങ്ങൾ നടുന്നതിന്റെ ആവശ്യകതയെ പറ്റികുട്ടികളോട് സംസാരിച്ചു,സ്കൂളിലെ സീഡ് അംഗങ്ങൾ നേതൃത്വത്തിൽ   വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം കുട്ടികൾക്കെല്ലാവർക്കും  കശുമാവിൻ  തൈകൾ  വിതരണം ചെയ്തു.   






     DAY-1        ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം 8-B ൽ ഫിസിക്സ് പഠിപ്പിക്കുവാനുണ്ടായിരുന്നു. ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങൾ , ഫോക്കസ് ദൂരം എന്നീ പാഠ ഭാഗങ്ങൾ പഠിപ്പിച്ചു. 

       DAY-2   

മുൻ കോളേജ് അധ്യാപകനും മെത്രാപ്പോലീത്തയുമായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം കോളേജിൽ  വെച്ച്  നടത്തപ്പെട്ട  ക്വയർ  കോംപെറ്റീഷന് വേണ്ടി,  കോളേജിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചും സ്കൂളില്നിന്നു അനുമതി വാങ്ങിയും  അധ്യാപകവിദ്യാർത്ഥികൾ ഞങ്ങൾ പോയിരുന്നതിനാൽ ഇന്നത്തെ ദിവസം ക്ലാസ് ഉണ്ടായിരുന്നില്ല.

      DAY-3

ഇന്ന്  ടൈം ടേബിൾ അനുസരിച്ചു രണ്ടു ക്ലസ്സുകൾ ഉള്ള ദിവസം ആയിരുന്നു. ആദ്യ ക്ലാസ് രണ്ടാം പീരീഡ്‌ എട്ടു ബി ക്ലാസ്സിൽ ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങളെപ്പറ്റിയും ഉച്ചയ്ക്ക് ശേഷമുള്ള രസതന്ത്രം ക്ലാസ്സിൽ ആസിഡുകളിലെ പൊതു ഘടകത്തെപ്പറ്റിയും  പഠിപ്പിക്കുവാൻ കഴിഞ്ഞു. സഹഅധ്യാപകരുടെ ക്ലാസ്സുകൾ കാണുവാനും ഇന്ന്  അവസരം ലഭിക്കുകയുണ്ടായി. 


    DAY-4

ടീച്ചിങ് പ്രാക്ടീസിന്റെ എട്ടാം ദിവസമായ ഇന്ന് ഉച്ചയ്‌ക്കുശേഷമുള്ള അഞ്ചാം പീരീഡ്‌ ഒൻപത് ബി യിൽ  ആയിരുന്നു ക്ലാസ്. ആസിഡുകൾ ആൽക്കലികൾ ലവണങ്ങൾ എന്ന പാഠത്തിലെ ആൽക്കലിയിലെപൊതു ഘടകങ്ങളെപ്പറ്റി പഠിപ്പിച്ചു

     DAY-5

ടൈം ടേബിൾ പ്രകാരം ഇന്നേ ദിവസ്സം ക്ലാസ്സുണ്ടായിരുന്നില്ല. ആയതിനാൽ റെക്കോർഡുകൾ എഴുതുവാനും വരും ദിവസങ്ങളിലേക്കുള്ള ടീച്ചിങ് എയിഡുകൾ തയ്യാറാക്കുവാനുംഅവസരം ലഭിച്ചു.

GENERAL REFLECTIONS 

      വളരെ കൃത്യമായി ലെസ്സൺ പ്ലാനുകൾ എഴുതിതയ്യാറെടുക്കുവാനും, അതനുസരിച്ചു ക്ലാസുകൾ കൈകാര്യം ചെയ്യുവാനും,കൂടാതെ ഇടയ്ക്കു ലഭിക്കുന്ന സമയങ്ങളിൽ റിഫ്ലക്റ്റീവ് ജേർണൽ എഴുതാനും കഴിഞ്ഞു. കൂടാതെ ടീച്ചിങ് എയ്ഡ്കൾ കോൺസെന്റിസഷൻ എന്നിവയെപ്പറ്റി ചിന്തിച്ചു.                                                                                                                                                  

GENERAL REFLECTIONS IN THE COLLEGE 

ചില പ്രയോഗിക ബുദ്ധിമുട്ടുകളാൽ   കോളേജിൽ മീറ്റിങ്ങുകൾ നടന്നില്ലെങ്കിൽപ്പോലും ടീച്ചർ കൃത്യമായി നിർദ്ദേശങ്ങൾ നൽകിയിരുന്നു, പിയർ റിവ്യൂ എഴുതുന്നതും, ഡയഗ്നോസ്റ്റിക് പരീക്ഷ നടത്തുന്നതിനെപ്പറ്റിയും നടത്തിയവർ റെമെഡിയൽ ടീച്ചിങ് നടത്തുന്നതിനും വേണ്ട നിർദ്ദേശങ്ങളും പിന്തുണയും ലഭിച്ചു.

Saturday, 18 November 2017

  WEEK - I 

“ഒരു അധ്യാപകൻ ഒരു പേന ഒരു പുസ്തകം ഇവലോകത്തിന്റെ മുഖഛയാ മാറ്റുന്നു “

                                                                                              - മലാല യൂസഫ് സായി 



PREPARATORY ACTIVITIES

 ഹത്തായതും അങ്ങേയറ്റം ആദരണീയവുമായ കർമ്മരംഗത്തിലേക്കുള്ള രണ്ടാം ചുവടുവെപ്പായിരിന്നു രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടീസ്. വീണ്ടും തെരഞ്ഞെടുത്തത് പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ തന്നെയായിരുന്നു 13/11/17- ൽ ഞാനും എന്റെ സുഹൃത്തുക്കളായ 16 അധ്യാപക വിദ്ധ്യാര്തികളും അന്നേദിവസം രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ എത്തി . പിന്നീട് സ്കൂളിന്റെ എച്  എം  അലക്സ് സാർ ഞങ്ങൾക്ക്  സ്വീകരണവും    നിർദ്ദേശങ്ങളും നൽകി.  ഒന്നാം ദിവസം സ്കൂളിൽ ഗവണ്മെന്റ് ഓഫ് കേരള നടത്തുന്ന നാഷണൽ അച്ചീവേമെന്റ് ടെസ്റ്റ് സ്കൂളിലെ തിരഞ്ഞെടുത്ത   കുട്ടികൾക്ക്      വേണ്ടി    നടത്തപ്പെട്ടു. രണ്ടാം ദിനം     ശിശുദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസ്സെംബിയും  നടത്തപ്പെട്ടു .




MY CLASSES OF WEEK

DAY-1

രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടീസ് ഇന്നേ  ദിവസം ആരംഭിച്ചു , ടൈം ടേബിൾ പ്രകാരം എട്ടു ബി -ൽ മൂന്നാം പിരീഡ് ഫിസിക്സ്  ക്‌ളാസ്  ഉണ്ടായിരുന്നു .പ്രകാശപ്രതിപതനം ഗോളിയ ദർപ്പണങ്ങളിൽ എന്ന പാഠഭാഗം പഠിപ്പിക്കുവാൻ ആരംഭിച്ചു.

DAY-2


ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം ക്ലാസ്സുണ്ടായിരുന്നില്ല.

DAY-3


ഇന്നത്തെ ദിവസം നാല് പിരീഡുകൾ പഠിപ്പിക്കുവാൻ ക്ലാസുകൾ ലഭിച്ചു. ഒൻപതാം ക്ലാസ്സിൽ ഇന്ന്, പിരീഡുകളിൽ കാർബോണിക്ക് ആസിഡിന്റെയും നൈട്രിക് ആസിഡിന്റെയും നിർമാണം , ആസിഡ്ഡ് മഴ തുടങ്ങിയ പാഠഭാഗങ്ങളും എട്ടാം ക്ലാസ്സിൽ ഗോളിയ ദർപ്പണത്തിൽ നിന്നുള്ള പ്രതിപതനം ,ഗോളിയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ പദങ്ങൾ, എന്ന പാഠഭാഗങ്ങളുമാണ് പഠിപ്പിച്ചത് 

DAY-4


ഇന്നത്തെ ദിവസം ഒൻപതാം ക്ലാസ്സിൽ ആറാം  പിരീഡ്  പഠിപ്പിക്കുവാനായി കഴിഞ്ഞു. ആസിഡുകൾ ആൽക്കലികൾ ലവണങ്ങൾ എന്ന പാഠഭാഗത്തിലെ ആൽക്കലികൾ എന്ന പാഠഭാഗം പഠിപ്പിച്ചു.


DAY-5

സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ വിയോഗവാർത്തയെ തുടർന്ന് സ്കൂളിൽ ഇന്ന്  മൂന്നു  പീരീഡുകൾ മാത്രമേ  ഉണ്ടായിരുനുള്ളു.ടൈം ടേബിൾ പ്രകാരം എനിക്ക്  ഇന്നത്തെ ദിവസം ക്ലാസ്സുണ്ടായിരുന്നില്ല.

 

GENERAL REFLECTIONS IN THE  COLLEGE

നവംബർ 17 വെള്ളിയാഴ്ച ദിവസം വൈകുന്നേരത്തോടുകൂടി  അധ്യാപക വിദ്യാർത്ഥികൾ ഞങ്ങൾ എല്ലാവരും തന്നെ റോസമ്മ ടീച്ചറിന്റെ നിർദ്ദേശമനുസരിച്ചു കോളേജിൽ എത്തി. കഴിഞ്ഞ ഒരാഴ്ചക്കാലം  സ്കൂളിൽ ഞങ്ങളെല്ലാവരും ചെയ്ത ക്ലാസ്സുകളും പ്രവർത്തനങ്ങളും വിലയിരുത്തി. പിന്നീട് അടുത്ത  ആഴ്ചയിൽ സ്കൂളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദ്ദേശങ്ങൾ തന്നു. ഡയഗണോസ്റ്റിക്  ടെസ്റ്റ്,റെമഡിയൽ  ടീച്ചിങ്, ഇന്നൊവേറ്റീവ് വർക്ക് എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നൽകി .

WEEK -VII GENERAL EVENTS  OF THE SCHOOL   പ്രാർത്ഥനയോട്   കൂടി എല്ലാം ദിവസം 9.45 ന് ക്ലാസുകൾ ആരംഭിച്ചു..നാലാമത്‌ മാർത്തോമ ദിദിമോ...