Saturday, 18 November 2017

  WEEK - I 

“ഒരു അധ്യാപകൻ ഒരു പേന ഒരു പുസ്തകം ഇവലോകത്തിന്റെ മുഖഛയാ മാറ്റുന്നു “

                                                                                              - മലാല യൂസഫ് സായി 



PREPARATORY ACTIVITIES

 ഹത്തായതും അങ്ങേയറ്റം ആദരണീയവുമായ കർമ്മരംഗത്തിലേക്കുള്ള രണ്ടാം ചുവടുവെപ്പായിരിന്നു രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടീസ്. വീണ്ടും തെരഞ്ഞെടുത്തത് പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ തന്നെയായിരുന്നു 13/11/17- ൽ ഞാനും എന്റെ സുഹൃത്തുക്കളായ 16 അധ്യാപക വിദ്ധ്യാര്തികളും അന്നേദിവസം രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ എത്തി . പിന്നീട് സ്കൂളിന്റെ എച്  എം  അലക്സ് സാർ ഞങ്ങൾക്ക്  സ്വീകരണവും    നിർദ്ദേശങ്ങളും നൽകി.  ഒന്നാം ദിവസം സ്കൂളിൽ ഗവണ്മെന്റ് ഓഫ് കേരള നടത്തുന്ന നാഷണൽ അച്ചീവേമെന്റ് ടെസ്റ്റ് സ്കൂളിലെ തിരഞ്ഞെടുത്ത   കുട്ടികൾക്ക്      വേണ്ടി    നടത്തപ്പെട്ടു. രണ്ടാം ദിനം     ശിശുദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസ്സെംബിയും  നടത്തപ്പെട്ടു .




MY CLASSES OF WEEK

DAY-1

രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടീസ് ഇന്നേ  ദിവസം ആരംഭിച്ചു , ടൈം ടേബിൾ പ്രകാരം എട്ടു ബി -ൽ മൂന്നാം പിരീഡ് ഫിസിക്സ്  ക്‌ളാസ്  ഉണ്ടായിരുന്നു .പ്രകാശപ്രതിപതനം ഗോളിയ ദർപ്പണങ്ങളിൽ എന്ന പാഠഭാഗം പഠിപ്പിക്കുവാൻ ആരംഭിച്ചു.

DAY-2


ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം ക്ലാസ്സുണ്ടായിരുന്നില്ല.

DAY-3


ഇന്നത്തെ ദിവസം നാല് പിരീഡുകൾ പഠിപ്പിക്കുവാൻ ക്ലാസുകൾ ലഭിച്ചു. ഒൻപതാം ക്ലാസ്സിൽ ഇന്ന്, പിരീഡുകളിൽ കാർബോണിക്ക് ആസിഡിന്റെയും നൈട്രിക് ആസിഡിന്റെയും നിർമാണം , ആസിഡ്ഡ് മഴ തുടങ്ങിയ പാഠഭാഗങ്ങളും എട്ടാം ക്ലാസ്സിൽ ഗോളിയ ദർപ്പണത്തിൽ നിന്നുള്ള പ്രതിപതനം ,ഗോളിയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ പദങ്ങൾ, എന്ന പാഠഭാഗങ്ങളുമാണ് പഠിപ്പിച്ചത് 

DAY-4


ഇന്നത്തെ ദിവസം ഒൻപതാം ക്ലാസ്സിൽ ആറാം  പിരീഡ്  പഠിപ്പിക്കുവാനായി കഴിഞ്ഞു. ആസിഡുകൾ ആൽക്കലികൾ ലവണങ്ങൾ എന്ന പാഠഭാഗത്തിലെ ആൽക്കലികൾ എന്ന പാഠഭാഗം പഠിപ്പിച്ചു.


DAY-5

സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ വിയോഗവാർത്തയെ തുടർന്ന് സ്കൂളിൽ ഇന്ന്  മൂന്നു  പീരീഡുകൾ മാത്രമേ  ഉണ്ടായിരുനുള്ളു.ടൈം ടേബിൾ പ്രകാരം എനിക്ക്  ഇന്നത്തെ ദിവസം ക്ലാസ്സുണ്ടായിരുന്നില്ല.

 

GENERAL REFLECTIONS IN THE  COLLEGE

നവംബർ 17 വെള്ളിയാഴ്ച ദിവസം വൈകുന്നേരത്തോടുകൂടി  അധ്യാപക വിദ്യാർത്ഥികൾ ഞങ്ങൾ എല്ലാവരും തന്നെ റോസമ്മ ടീച്ചറിന്റെ നിർദ്ദേശമനുസരിച്ചു കോളേജിൽ എത്തി. കഴിഞ്ഞ ഒരാഴ്ചക്കാലം  സ്കൂളിൽ ഞങ്ങളെല്ലാവരും ചെയ്ത ക്ലാസ്സുകളും പ്രവർത്തനങ്ങളും വിലയിരുത്തി. പിന്നീട് അടുത്ത  ആഴ്ചയിൽ സ്കൂളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദ്ദേശങ്ങൾ തന്നു. ഡയഗണോസ്റ്റിക്  ടെസ്റ്റ്,റെമഡിയൽ  ടീച്ചിങ്, ഇന്നൊവേറ്റീവ് വർക്ക് എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നൽകി .

No comments:

Post a Comment

WEEK -VII GENERAL EVENTS  OF THE SCHOOL   പ്രാർത്ഥനയോട്   കൂടി എല്ലാം ദിവസം 9.45 ന് ക്ലാസുകൾ ആരംഭിച്ചു..നാലാമത്‌ മാർത്തോമ ദിദിമോ...