WEEK-II
കർമത്തിന്റെ പാതയിൽ
GENERAL EVENTS OF THE SCHOOL
രണ്ടാം
ഘട്ട ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാം
വാരവും മനോഹരവും വത്യസ്തവുമായ അനുഭവങ്ങളായിരുന്നു. എല്ലാം പഴയതായിരുന്നിട്ടും ഓരോ
പ്രഭാതങ്ങളും പുതിയതും ശോഭയുള്ളതുമാണ് എന്നപോലെയാണ് ഇവിടെ വിദ്യാലയങ്ങളിലും....
കോൽക്കളി പ്രാക്റ്റീസും നാടകപരിശീലനയം തകൃതിയായി സ്കൂളിൽ
നടക്കുന്നുണ്ടായിരുന്നു... വ്യാഴാഴ്ച ദിവസം അസംബ്ലി ഉണ്ടായിരുന്നു.
പി ടി എ പ്രസിഡന്റ് ശ്രീ.വേണുഗോപാൽ
മരങ്ങൾ നടുന്നതിന്റെ ആവശ്യകതയെ പറ്റികുട്ടികളോട് സംസാരിച്ചു,സ്കൂളിലെ
സീഡ് അംഗങ്ങൾ നേതൃത്വത്തിൽ വ്യാഴം, വെള്ളി
ദിവസങ്ങളിൽ വൈകുന്നേരം കുട്ടികൾക്കെല്ലാവർക്കും കശുമാവിൻ തൈകൾ വിതരണം
ചെയ്തു.
DAY-1 ടൈം ടേബിൾ പ്രകാരം ഇന്നത്തെ ദിവസം 8-B ൽ ഫിസിക്സ് പഠിപ്പിക്കുവാനുണ്ടായിരുന്നു. ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങൾ , ഫോക്കസ് ദൂരം എന്നീ പാഠ ഭാഗങ്ങൾ പഠിപ്പിച്ചു.
DAY-2
മുൻ കോളേജ് അധ്യാപകനും മെത്രാപ്പോലീത്തയുമായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം കോളേജിൽ വെച്ച് നടത്തപ്പെട്ട ക്വയർ കോംപെറ്റീഷന് വേണ്ടി, കോളേജിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചും സ്കൂളില്നിന്നു അനുമതി വാങ്ങിയും അധ്യാപകവിദ്യാർത്ഥികൾ ഞങ്ങൾ പോയിരുന്നതിനാൽ ഇന്നത്തെ ദിവസം ക്ലാസ് ഉണ്ടായിരുന്നില്ല.DAY-3
ഇന്ന് ടൈം ടേബിൾ അനുസരിച്ചു രണ്ടു ക്ലസ്സുകൾ ഉള്ള ദിവസം ആയിരുന്നു. ആദ്യ ക്ലാസ് രണ്ടാം പീരീഡ് എട്ടു ബി ക്ലാസ്സിൽ ഗോളിയ ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങളെപ്പറ്റിയും ഉച്ചയ്ക്ക് ശേഷമുള്ള രസതന്ത്രം ക്ലാസ്സിൽ ആസിഡുകളിലെ പൊതു ഘടകത്തെപ്പറ്റിയും പഠിപ്പിക്കുവാൻ കഴിഞ്ഞു. സഹഅധ്യാപകരുടെ ക്ലാസ്സുകൾ കാണുവാനും ഇന്ന് അവസരം ലഭിക്കുകയുണ്ടായി.
DAY-4
ടീച്ചിങ് പ്രാക്ടീസിന്റെ എട്ടാം ദിവസമായ ഇന്ന് ഉച്ചയ്‌ക്കുശേഷമുള്ള അഞ്ചാം പീരീഡ് ഒൻപത് ബി യിൽ ആയിരുന്നു ക്ലാസ്. ആസിഡുകൾ ആൽക്കലികൾ ലവണങ്ങൾ എന്ന പാഠത്തിലെ ആൽക്കലിയിലെപൊതു ഘടകങ്ങളെപ്പറ്റി പഠിപ്പിച്ചു.
DAY-5
ടൈം ടേബിൾ പ്രകാരം ഇന്നേ ദിവസ്സം ക്ലാസ്സുണ്ടായിരുന്നില്ല. ആയതിനാൽ റെക്കോർഡുകൾ എഴുതുവാനും വരും ദിവസങ്ങളിലേക്കുള്ള ടീച്ചിങ് എയിഡുകൾ തയ്യാറാക്കുവാനുംഅവസരം ലഭിച്ചു.
GENERAL REFLECTIONS
വളരെ കൃത്യമായി ലെസ്സൺ പ്ലാനുകൾ എഴുതിതയ്യാറെടുക്കുവാനും, അതനുസരിച്ചു ക്ലാസുകൾ കൈകാര്യം ചെയ്യുവാനും,കൂടാതെ ഇടയ്ക്കു ലഭിക്കുന്ന സമയങ്ങളിൽ റിഫ്ലക്റ്റീവ് ജേർണൽ എഴുതാനും കഴിഞ്ഞു. കൂടാതെ ടീച്ചിങ് എയ്ഡ്കൾ കോൺസെന്റിസഷൻ എന്നിവയെപ്പറ്റി ചിന്തിച്ചു.
GENERAL REFLECTIONS IN THE COLLEGE
ചില പ്രയോഗിക ബുദ്ധിമുട്ടുകളാൽ കോളേജിൽ മീറ്റിങ്ങുകൾ നടന്നില്ലെങ്കിൽപ്പോലും ടീച്ചർ കൃത്യമായി നിർദ്ദേശങ്ങൾ നൽകിയിരുന്നു, പിയർ റിവ്യൂ എഴുതുന്നതും, ഡയഗ്നോസ്റ്റിക് പരീക്ഷ നടത്തുന്നതിനെപ്പറ്റിയും നടത്തിയവർ റെമെഡിയൽ ടീച്ചിങ് നടത്തുന്നതിനും വേണ്ട നിർദ്ദേശങ്ങളും പിന്തുണയും ലഭിച്ചു.
No comments:
Post a Comment